Latest News

ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയുടെ അസ്തിവാരം തോണ്ടരുത്; പുതിയ ഗ്രൂപ്പിന് നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിയല്ലെന്നും കെ മുരളീധരന്‍

ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയുടെ അസ്തിവാരം തോണ്ടരുത്; പുതിയ ഗ്രൂപ്പിന് നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിയല്ലെന്നും കെ മുരളീധരന്‍
X

തിരുവനന്തപുരം: ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയുടെ അസ്തിവാരം തോണ്ടരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പുതിയ ഗ്രൂപ്പിന് നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിയല്ല. അഖിലേന്ത്യ തലത്തിലെ സംഘടനാ തിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും നടക്കും. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും കെ മുരളീധരന്‍ പറഞ്ഞു.

ആക്ഷേപമുയര്‍ന്നത് കൊണ്ടാവാം യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പത്. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി പരിഹാരം കാണും. വക്താക്കളുടെ പട്ടിക സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it