Latest News

'പരിധി വിടരുത്'; ബീഹാറില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി ബിജെപി മേധാവി

പരിധി വിടരുത്; ബീഹാറില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി ബിജെപി മേധാവി
X

പട്‌ന; ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് താക്കീത് നല്‍കി ഭരണകക്ഷിയായ ബിജെപി. ബീഹാറില്‍ 76 ലക്ഷം ബിജെപി പ്രവര്‍ത്തകരുണ്ടെന്നും പരിധി വിടരുതെന്നും ബിജെപി മേധാവി സഞ്ജയ് ജെയ്‌സ്വാള്‍ മുന്നറിയിപ്പ് നല്‍കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജയ് തന്റെ രോഷം പ്രകടിപ്പിച്ചത്.

അശോക ചക്രവര്‍ത്തിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ തിരക്കഥാകൃത്ത് ദയ പ്രകാശ് സിന്‍ഹക്ക് നല്‍കിയ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടക്കണമെന്നായിരുന്നു ജനതാദള്‍ യുണൈറ്റഡ് ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജനും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര കുശ്വാഹയും പ്രധാനമന്ത്രിക്കുള്ള കത്തില്‍ എഴുതിയത്.

അശോകനെയും ഔറംഗസേബിനെയും താരതമ്യപ്പെടുത്തിയതിന് ജയ്‌സ്വാല്‍, ദയ പ്രകാശ് സിന്‍ഹക്കെതിരേ പരാതിയും നല്‍കിയിരുന്നു. ആ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സിന്‍ഹയെ അറസ്റ്റ് ചെയ്യുന്നതിനു പകരം പദ്മശ്രീ പിന്‍വലിക്കണമെന്ന് നിതീഷ്‌കുമാറിന്റെ പാര്‍ട്ടിക്കാര്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

'എന്തിനാണ് ഈ നേതാക്കള്‍ എന്നെയും കേന്ദ്ര നേതൃത്വത്തെയും ടാഗ് ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കുന്നത്? സഖ്യത്തില്‍ നാമെല്ലാവരും നമ്മുടെ പരിധിയില്‍ നില്‍ക്കണം. അതിനി ഏകപക്ഷീയമാകില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കൊപ്പം 'ട്വിറ്റര്‍ കളി'ക്കാന്‍ കഴിയില്ല എന്നതാണ് ഈ പരിധിയിലെ ആദ്യ വ്യവസ്ഥ. നിങ്ങള്‍ അത് ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍, ബിഹാറിലെ 76 ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉചിതമായ ഉത്തരം നല്‍കാന്‍ കഴിയും. അങ്ങനെയെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ ജാഗ്രത പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'- ജെയ്‌സ്വാല്‍ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ അസംബന്ധമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പുരസ്‌കാരം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്ന് ഉപേന്ദ്ര കുശ്വാഹ തിരിച്ചടിച്ചു.

Next Story

RELATED STORIES

Share it