Latest News

കേരള സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി ലോക്‌സഭയില്‍

കേരള സര്‍ക്കാരിനെ പിരിച്ചു  വിടണമെന്ന് ബിജെപി ലോക്‌സഭയില്‍
X
ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി ലോക്‌സഭയില്‍. ബിജെപി എംപി നിഷികാന്ത് ദുബെയാണ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത്. ഇവിടെയുണ്ടാകുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ദുബെ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രി സ്മൃതി ഇറാനിയും സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്ന വിശ്വാസികളെ കേസില്‍ കുടുക്കുകയാണെന്നാണ് അവര്‍ ആരോപിച്ചത്. ഭരണഘടനാപരമായി തിരിച്ചടിക്കുമെന്നും അവര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെതിരേ ശക്തമായി തിരിച്ചടിച്ചിരുന്നു. കേരളത്തില്‍ സംഘപരിവാറിനെ ഒരു രീതിയിലും വളരാന്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കി കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശബരിമലയില്‍ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ സംഘ്പരിവാര പ്രവര്‍ത്തകര്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. അക്രമികള്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.

Next Story

RELATED STORIES

Share it