Latest News

മഹാരാഷ്ട്ര സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു: പ്രത്യേക വിമാനത്തിന് അനുമതി നല്‍കിയില്ല

അനുമതിക്കായി രണ്ട് മണിക്കൂര്‍ കാത്തിരുന്ന ശേഷം ഗവര്‍ണര്‍ വിമാനത്തില്‍ നിന്നും തിരിച്ചിറങ്ങി മറ്റൊരു യാത്രാ വിമാനത്തില്‍ യാത്ര പുറപ്പെട്ടു.

മഹാരാഷ്ട്ര സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു: പ്രത്യേക വിമാനത്തിന് അനുമതി നല്‍കിയില്ല
X

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരും ഗവര്‍ണര്‍ ഭഗത് സിങ്ങ് കോശ്യാരിയും തമ്മിലുള്ള മൂര്‍ഛിക്കുന്നു. ഗവര്‍ണര്‍ക്ക് യാത്ര ചെയ്യാനുള്ള പ്രത്യേക വിമാനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അനുമതിക്കായി രണ്ട് മണിക്കൂര്‍ കാത്തിരുന്ന ശേഷം ഗവര്‍ണര്‍ വിമാനത്തില്‍ നിന്നും തിരിച്ചിറങ്ങി മറ്റൊരു യാത്രാ വിമാനത്തില്‍ യാത്ര പുറപ്പെട്ടു.


സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് പോകുന്നതിന് വേണ്ടിയാണ് ഗവര്‍ണര്‍ ഭഗത് സിങ്ങ് കോശ്യാരി എത്തിയത്. രാവിലെ 9ന് തന്നെ ഗവര്‍ണറും സംഘവും മുംബൈ വിമാനത്താവളത്തിലെ ജനറല്‍ ഏവിയേഷന്‍ ടെര്‍മിനലില്‍ എത്തിയെങ്കിലും ഉദ്ധവ് സര്‍ക്കാര്‍ പ്രത്യേക വിമാനത്തിന് അനുമതി നല്‍കിയില്ല. ഗവര്‍ണര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിമാനം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം വരെ അനുമതി നല്‍കിയില്ല. പ്രോട്ടോക്കോള്‍ പ്രകാരം യാത്ര പുറപ്പെടുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. സാധാരണ ഗതിയില്‍ മുഖ്യമന്ത്രി ഇതിന് അനുമതി നല്‍കാറുണ്ട്. അത്തരത്തില്‍ വൈകിയെങ്കിലും അനുമതി ലഭിക്കുമെന്ന് കരുതിയാണ് ഗവര്‍ണറും സംഘവും വിമാനത്താവളത്തില്‍ എത്തിയത്.


'സാധാരണ ഗവര്‍ണര്‍മാര്‍ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കില്ല. അദ്ദേഹം വിമാനത്തില്‍ കയറി ഇരുന്നു. എന്നാല്‍, ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് പൈലറ്റ് പറഞ്ഞു,' പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണറുടെ ഓഫീസ് പിന്നീട് ഒരു സ്വകാര്യ വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്യുകയും. ഉച്ചയ്ക്ക് 12.15 ഓടെ അദ്ദേഹം ഡെറാഡൂണിലേക്ക് പുറപ്പെടുകയും ചെയ്തു.




Next Story

RELATED STORIES

Share it