Latest News

ഡിജിറ്റല്‍ പോസ്റ്റര്‍ രചന: ഷഹ്മ ഷെറിന് ഒന്നാംസ്ഥാനം

ഡിജിറ്റല്‍ പോസ്റ്റര്‍ രചന: ഷഹ്മ ഷെറിന് ഒന്നാംസ്ഥാനം
X

പട്ടാമ്പി: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) സംസ്ഥാന തലത്തില്‍ നടത്തിയ ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈനിംഗ് മല്‍സരത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പട്ടാമ്പി കൊടലൂര്‍ കല്ലേക്കാട്ടില്‍ ഷഹ്മ ഷെറിന് ഒന്നാം സ്ഥാനം.

ലോക ഭിന്നശേഷി ദിനത്തില്‍ ഡീസന്റ് ഡിസമ്പര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് മല്‍സരം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ഗ്രാമദീപങ്ങളിലെ അംഗങ്ങളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. കൊടലൂര്‍ ദിശ ഗ്രാമ ദീപം അംഗമായ ഷഹ്മ ഷെറിന്‍ , കല്ലേക്കാട്ടില്‍ ഷൗക്കത്തലി ആമിന ദമ്പതികളുടെ മകളാണ്. പട്ടാമ്പി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയുമാണ്.

Next Story

RELATED STORIES

Share it