Latest News

ഡിഎഫ്ഒ മര്‍ദ്ദിച്ചെന്ന് വനംവകുപ്പു ഡ്രൈവര്‍: പോലിസില്‍ പരാതി

ഡിഎഫ്ഒ മര്‍ദ്ദിച്ചെന്ന് വനംവകുപ്പു  ഡ്രൈവര്‍: പോലിസില്‍ പരാതി
X

മണ്ണാര്‍ക്കാട്: ഡിഎഫ്ഒ മര്‍ദ്ദിച്ചെന്ന പരാതിയുമായി വനംവകുപ്പ് ഡ്രൈവര്‍. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവറായ വി.എ.സുനിലാണ് പോലിസില്‍ പരാതി നല്‍കിയത്. ഇന്ന് രാവിലെ പാലക്കയം ഫോറസ്റ്റ് ഓഫിസിലെത്തിയ മണ്ണാര്‍ക്കാട് ഡിഎഫ്ഒ ജയപ്രകാശ് ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ ഓഫിസിലേക്ക് തന്നെ വിളിച്ച് വരുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

സഹപ്രവര്‍ത്തകര്‍ ഇടപെട്ട് കൂടുതല്‍ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തളുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് സൂചനയുണ്ട്.

മര്‍ദ്ദനത്തെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട സുനില്‍ ചികില്‍സ തേടി. മേലുദ്യോഗസ്ഥന്റെ ഇത്തരം നടപടി മൂലം ശാരീരികമായും മാനസികമായും പരിക്കേറ്റ തനിക്ക് നീതി ലഭിക്കണമെന്ന് പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it