Latest News

രാജ്യത്ത് ജനാധിപത്യം തടവറയില്‍: ജനകീയ സമര സമിതി

നരേന്ദ്ര മോദി 2020 ആഗസ്ത് 05ന് ഹിന്ദുത്വ ഇന്ത്യക്ക് തറക്കല്ലിട്ടതോടെ ജനാധിപത്യം തടവറയിലായ രാജ്യമാണ് നമ്മുടെ ഇന്ത്യ.അതിന്റെ ഒടുവിലത്തെ തെളിവാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റ്.

രാജ്യത്ത് ജനാധിപത്യം തടവറയില്‍: ജനകീയ സമര സമിതി
X

കോഴിക്കോട്: ഡല്‍ഹി പോലീസിന്റെ കിരാതനടപടികളില്‍ കുറ്റ്യാടി ജനകീയസമരസമിതി പ്രതിഷേധിച്ചു. പ്രതിപക്ഷ ചേരിയിലെ പ്രമുഖരുടെ പേരില്‍ ചുമത്തിയ കള്ളക്കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഉമര്‍ ഖാലിദ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥി - യുവജനങ്ങളായ മുഴുവന്‍ രാഷ്ട്രീയത്തടവുകാരെയും നിരുപാധികം വിട്ടയക്കണമെന്നും സമിതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫാഷിസ്റ്റ് വിരുദ്ധ പോരാളിയും ജനാധിപത്യ ചേരിയുടെ ശക്തനായ വക്താവുമായ സ്വാമി അഗ്‌നിവേശിന്റെ നിര്യാണത്തില്‍ ജനകീയ സമരസമിതി അഗാധമായ ദു:ഖം രേഖപ്പെടുത്തി.

നരേന്ദ്ര മോദി 2020 ആഗസ്ത് 05ന് ഹിന്ദുത്വ ഇന്ത്യക്ക് തറക്കല്ലിട്ടതോടെ ജനാധിപത്യം തടവറയിലായ രാജ്യമാണ് നമ്മുടെ ഇന്ത്യ.അതിന്റെ ഒടുവിലത്തെ തെളിവാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റ്. സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയന്തി ഘോഷ്, അപൂര്‍വാനന്ദ്, രാഹുല്‍ റോയ് തുടങ്ങിയ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ത്ത് ഡല്‍ഹി പോലീസ് പ്രതിപക്ഷ ചേരിയെ ഭയപ്പെടുത്തി ഒതുക്കുകയെന്ന ഫാഷിസ്റ്റ് അജണ്ടയാണ് നടപ്പാക്കുന്നത്. ഹിന്ദുത്വ ശക്തികള്‍ ആസൂത്രണം ചെയ്ത മുസ്‌ലിം വംശീയഹത്യയാണ് കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ നടന്നത്. പക്ഷെ, ഹിന്ദുത്വരുടെ ഏജന്റായി മാറിയ ഡല്‍ഹി പോലീസ് ജനാധിപത്യപ്പോരാളികളെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും കലാപകാരിളാക്കുന്ന കാഴ്ചയാണ നാം കണ്ടു കൊണ്ടിരിക്കുന്നതെന്നും ജനകീയ സമരസമിതി അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ചെയര്‍മാന്‍ ഖാലിദ് മൂസാ നദ് വി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.കെ. റഷീദ് ഉമരി പ്രമേയം അവതരിപ്പിച്ചു. പി. അബ് ദുല്‍ ഹമീദ് മാസ്റ്റര്‍, വി.പി. ജമാല്‍ , ശമീര്‍ ഇല്ലത്ത്, അബ്ദുല്‍ അസീസ് വി.പി സലാം കല്ലാറ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it