Latest News

കൂടുതല്‍ ഇളവുകളുമായി ഡല്‍ഹി സര്‍ക്കാര്‍: പാര്‍ക്കുകളും ബാറുകളും തിങ്കളാഴ്ച തുറക്കും

കൂടുതല്‍ ഇളവുകളുമായി ഡല്‍ഹി സര്‍ക്കാര്‍: പാര്‍ക്കുകളും ബാറുകളും തിങ്കളാഴ്ച തുറക്കും
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞതോടെ പ്രഖ്യാപിച്ച അണ്‍ലോക്കില്‍ കുറച്ചുകൂടെ ഇളവ് നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇത്തവണ ബാറുകള്‍, പാര്‍ക്കുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. ശേഷിയുടെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നാണ് നിബന്ധന. ഹോട്ടലുകള്‍ക്കും അനുമതിയുണ്ട്.

പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ഹോട്ടലുകള്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ തുറന്നുപ്രവര്‍ത്തിക്കാം. ബാറുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കാം. ജൂണ്‍ 28വരെയാണ് ഇത് ബാധകമാവുക. യോഗ ക്ലാസുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് 50 ശതമാനം പേരെ വച്ച് പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇതേ മാനദണ്ഡപ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ട കടകള്‍ക്ക് അവശ്യസാധനം, അല്ലാതെ എന്നീ വേര്‍തിരിവില്ലാതെ പ്രവര്‍ത്തനാനുമതി നല്‍കി.

ജൂണ്‍ 13നാണ് ദീര്‍ഘകാലത്തിനുശേഷം ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

Next Story

RELATED STORIES

Share it