Latest News

ഡല്‍ഹി സ്‌ഫോടനം;'അക്രമത്തിന് മതമില്ല'; അധിക്ഷേപത്തിനിരയാകുന്നുവെന്ന് മുസാഫര്‍നഗറിലെ മുസ് ലിംകള്‍

ഡല്‍ഹി സ്‌ഫോടനം;അക്രമത്തിന് മതമില്ല; അധിക്ഷേപത്തിനിരയാകുന്നുവെന്ന് മുസാഫര്‍നഗറിലെ മുസ് ലിംകള്‍
X

മുസാഫര്‍നഗര്‍: അക്രമസംഭവങ്ങള്‍ക്കെതിരേ പരസ്യമായ പ്രതിഷേധവുമായി മുസാഫര്‍നഗറിലെ മുസ് ലിംകള്‍. ഹിന്ദുസ്ഥാനി പസ്മാണ്ഡ മഞ്ച് അംഗങ്ങള്‍ പ്രദേശത്ത് ഒത്തുകൂടുകയും ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡല്‍ഹി സ്‌ഫോടനത്തിനു ശേഷം, വലിയ രീതിയില്‍ മുസ് ലിംകള്‍ അധിക്ഷേപത്തിനിരയാകുന്നുണ്ടെന്നും തങ്ങള്‍ ഒരു അക്രമത്തെയും പ്രോല്‍സാഹിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹി സ്‌ഫോടനത്തില്‍ മുസ് ലിംകള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും, മുസ് ലിം യുവാക്കള്‍ പ്രത്യേകിച്ച് കശ്മീരി യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള പോസ്റ്റുകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അതു കൊണ്ടുതന്നെ ഭീകരതക്ക് മതമില്ലെന്നും അത് എല്ലാവരെയും ലക്ഷ്യം വയ്ക്കുമെന്നും പറയുകയാണ് പ്രതിഷേധത്തതിന്റെ ഉദ്ദേശമെന്നും അവര്‍ വ്യക്തമാക്കി.

അക്രമങ്ങള്‍ക്കെതിരേ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ വഹിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.'ഭീകരതയ്ക്ക് മതമില്ലെന്ന് മുഴുവന്‍ രാജ്യവും അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുസ് ലിംകള്‍ എല്ലാ അക്രമങ്ങള്‍ക്കും എതിരാണ്. ഇരകള്‍ ആരായാലും ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു' എന്ന് പസ്മാണ്ഡ മഞ്ചിലെ ഒരു അംഗം പറഞ്ഞു. ഐക്യത്തിലൂടെ മാത്രമേ രാജ്യത്തെ അക്രമത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയൂ എന്നും അവര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it