Latest News

മനുഷ്യപ്പറ്റുള്ള സ്ത്രീയെ തല്‍സ്ഥാനത്തിരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണം; വനിത കമ്മിഷന്‍ അധ്യക്ഷക്കെതിരേ ദീപാ നിഷാന്തും

പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാര്‍ഷ്ട്യത്തില്‍ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകള്‍ സഹിക്കണം?

മനുഷ്യപ്പറ്റുള്ള സ്ത്രീയെ തല്‍സ്ഥാനത്തിരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണം; വനിത കമ്മിഷന്‍ അധ്യക്ഷക്കെതിരേ ദീപാ നിഷാന്തും
X

തിരുവനന്തപുരം: സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരി ദീപാ നിഷാന്ത്. മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സത്രീകളെ തല്‍സ്ഥാനത്തിരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. സ്വകാര്യ ചാനലില്‍ എന്തിന് സഹിക്കണം എന്ന തലക്കെട്ടില്‍ കമ്മിഷന്‍ അധ്യക്ഷയോട് നേരിട്ട് പരാതി പറയുന്ന പരിപാടിയില്‍, പരാതിക്കാരിയോട് 'എന്നാല്‍ അനുഭവിച്ചോ' എന്നമട്ടിലുള്ള മറുപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഇടതു പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന എഴുത്തുകാരിയാണ് ദീപാ നിഷാന്ത്്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്.

പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാര്‍ഷ്ട്യത്തില്‍ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകള്‍ സഹിക്കണം?

മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തല്‍സ്ഥാനത്തിരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

Next Story

RELATED STORIES

Share it