Latest News

നീറ്റ് പരീക്ഷാ മല്‍സരാര്‍ഥിയുടെ മരണം; സിബിഐ സംഘം പടിയവാനില്‍, മാധ്യമങ്ങള്‍ക്ക് വിലക്ക്

നീറ്റ് പരീക്ഷാ മല്‍സരാര്‍ഥിയുടെ മരണം; സിബിഐ സംഘം പടിയവാനില്‍, മാധ്യമങ്ങള്‍ക്ക് വിലക്ക്
X

പട്‌ന: നീറ്റ് പരീക്ഷാ മല്‍സരാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പടിയവാനില്‍ (ജെഹനാബാദ്) എത്തി. വിദ്യാര്‍ഥിനിയുടെ വീട്ടിലാണ് സംഘം എത്തിയത്. എന്നാല്‍ ഗ്രാമത്തില്‍ പ്രവേശിച്ചയുടനെ, മാധ്യമങ്ങളെ നിരോധിക്കുകയും മണിക്കൂറുകളോളം അടച്ചിട്ട മുറിയില്‍ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ മാധ്യമങ്ങളെ റിപോര്‍ട്ടിങില്‍ നിന്ന് വിലക്കിയത് വിമര്‍ശനത്തിനു കാരണമായി. സിബിഐ എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

അന്വേഷണത്തിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും തെളിവുകള്‍ ചോരുന്നത് തടയുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു. വിഷയം വളരെ സെന്‍സിറ്റീവ് ആണെന്നും അന്വേഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Next Story

RELATED STORIES

Share it