Latest News

അയോധ്യയില്‍ ദലിത് സഹോദരിമാരെ കൂട്ടബലാല്‍സംഗത്തിരയാക്കി; കേസ് ഒതുക്കാന്‍ ശ്രമമെന്നും ആരോപണം

അയോധ്യയില്‍ ദലിത് സഹോദരിമാരെ കൂട്ടബലാല്‍സംഗത്തിരയാക്കി; കേസ് ഒതുക്കാന്‍ ശ്രമമെന്നും ആരോപണം
X

അയോധ്യ: യുപിയിലെ അയോധ്യയില്‍ രണ്ട് ദലിത് സഹോദരിമാരെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി. സഹോദരിമാരിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. തട്ടിക്കൊണ്ടുപോയ ശേഷമാണ് ആക്രമണം നടത്തിയത്.

ഇരുവരെയും മെഡിക്കല്‍ പരിശോധനക്ക് അയച്ചു.

ഷെര്‍പൂര്‍പുര അങ്ങാടിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമണംനടന്നതെന്ന് ബികാപൂര്‍ പോലിസ് പറഞ്ഞു.

മൂന്ന് പേരാണ് പ്രതികളെന്ന് ബികാപൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ യാദവ് ആരോപിച്ചു. പുറത്തുപറയുകയാണെങ്കില്‍ വലിയ വിലനല്‍കേണ്ടിവരുമെന്ന് പ്രതികള്‍ സഹോദരിമാരെ ഭീഷണിപ്പെടുത്തി. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

വീട്ടില്‍തിരിച്ചെത്തി അടുത്ത ദിവസമാണ് ഇരുവരും കുടുംബത്തോട് വിവരം പറഞ്ഞത്. അതിനുശേഷം പോലിസില്‍ പരാതി നല്‍കി.

പരാതി വന്ന ഉടന്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നു. പിന്നീട് പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ ഇടപെടലോടെയാണ് കേസെടുക്കാന്‍ തീരുമാനമായത്.

ഭായി ലാല്‍ യാദവ്, ത്രിഭുവന്‍ യാദവ്, പേര് രേഖപ്പെടുത്താത്ത ഒരാള്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376-ഡി (കൂട്ടബലാത്സംഗം), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 504 (അപമാനിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദലിതര്‍ക്കെതിരായ അതിക്രമം, കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it