Latest News

സ്ത്രീകള്‍ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കണം: മുഹമ്മദ് ഷെഫി

സ്ത്രീകള്‍ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കണം: മുഹമ്മദ് ഷെഫി
X

ബംഗളൂരു: സ്ത്രീ ശാക്തീകരണം വെറും വാക്കുകളില്‍ ഒതുങ്ങാതെ യാഥാര്‍ഥ്യമാകണമെങ്കില്‍ സ്ത്രീകള്‍ ചരിത്രം വീണ്ടെടുക്കണമെന്നും രാഷ്ട്രീയ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. സ്ത്രീകള്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടണമെന്നും സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ മുന്‍നിര പങ്കുവഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബെംഗളൂരുവില്‍ നടന്ന വിമന്‍ ഇന്ത്യ മൂവ്മെന്റ് കേന്ദ്ര കമ്മിറ്റിയുടെ ദ്വിദിന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുസ്മൃതിയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങള്‍ സ്ത്രീകളെ ലക്ഷ്യം വയ്ക്കുന്ന ഈ കാലഘട്ടത്തില്‍, ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യന്‍ സ്ത്രീകള്‍ ആര്‍ജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിമന്‍ ഇന്ത്യ മൂവ്മെന്റ് തയ്യാറാക്കിയിട്ടുള്ള കര്‍മ്മപദ്ധതികള്‍ക്ക് സ്ത്രീസമൂഹത്തെയാകെ ശാക്തീകരിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പുരോഗതിക്കായി പുരുഷന്മാരേക്കാള്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ സ്ത്രീകള്‍ക്ക് വലിയ കഴിവുണ്ടെന്നും മുഹമ്മദ് ഷെഫി ഊന്നിപ്പറഞ്ഞു.

ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ് ലാം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ദേശീയ സെക്രട്ടറിമാരായ സാദിയ സയ്യിദ, അതീഖ സാജിദ്, വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഷാഹിദ തസ്‌നീം, ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, ദേശീയ സെക്രട്ടറി അഡ്വ. എച്ച് ഖാലിദ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it