Latest News

കേന്ദ്രമന്ത്രി തന്റെ പേര് പറഞ്ഞില്ല; വട്ടിയൂര്‍ക്കാവിലെ ബിജെപി പരിപാടിയില്‍ നിന്ന് ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി

കേന്ദ്രമന്ത്രി തന്റെ പേര് പറഞ്ഞില്ല; വട്ടിയൂര്‍ക്കാവിലെ ബിജെപി പരിപാടിയില്‍ നിന്ന് ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ ഓണ്‍ലൈനായി പങ്കെടുത്ത എന്‍ഡിഎ തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയത്. കേന്ദ്രമന്ത്രി പ്രസംഗത്തില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ചാണ് അവര്‍ വേദി വിട്ടത്. എന്നാല്‍ ബിജെപി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്നീട് തിരികെ എത്തിയ ശ്രീലേഖ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ശ്രീലേഖ ചടങ്ങ് ബഹിഷ്‌കരിച്ചത്.

ആര്‍ ശ്രീലേഖയ്ക്കായി നടത്തിയ പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പ്രസംഗിക്കുന്ന സമയത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമര്‍ശിക്കുകയും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ശ്രീലേഖയുടെയോ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെയോ പേര് പരാമര്‍ശിച്ചില്ല. ഇതോടെയാണ് ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. തനിക്കുവേണ്ടി വോട്ട് ചോദിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ തന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കില്‍ പിന്നെ താന്‍ അവിടെ പങ്കെടുക്കേണ്ട കാര്യമെന്താണ് എന്ന നിലപാടാണ് ശ്രീലേഖ സ്വീകരിച്ചത്. നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ച് ആര്‍ ശ്രീരേഖയെ തിരികെ എത്തിച്ചു.

Next Story

RELATED STORIES

Share it