കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ഡി രാജ; അങ്ങിനെ തോന്നുന്നില്ലെന്ന് കാനം രാജേന്ദ്രന്‍
അത്ഭുത വിദ്യയയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജെഎന്‍യു സമരം ആരംഭിച്ചത്

ന്യൂഡല്‍ഹി: കനയ്യകുമാറിന്റേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകള്‍ വരികയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും ഡി രാജ പറഞ്ഞു.
അത്ഭുത വിദ്യയയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജെഎന്‍യു സമരം ആരംഭിച്ചത്. സെപ്റ്റംബര്‍ ആദ്യം ചേര്‍ന്ന സിപിഐ ദേശീയ യോഗത്തില്‍ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും കനയ്യ ഉയര്‍ത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോള്‍ പോലും പാര്‍ട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി രാജ പറഞ്ഞു.
അതേസമയം, ഡി രാജയുടെ അഭിപ്രായത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
ടെന്നിസ് ഇതിഹാസം സാനിയാ മിര്സ ഉംറ നിര്വഹിക്കാന് സൗദിയില്
22 March 2023 1:17 PM GMTദ ലാസ്റ്റ് ഡാന്സ്; ഇന്ത്യന് ടെന്നിസ് ഇതിഹാസം സാനിയാ മിര്സ വിരമിച്ചു
21 Feb 2023 6:38 PM GMTഓസ്ട്രേലിയന് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം സബെല്ലെന്ങ്കയ്ക്ക്
28 Jan 2023 1:40 PM GMTഗ്രാന്സ്ലാമിനോട് വിട; ഓസ്ട്രേലിയന് ഓപ്പണ് ഫൈനലില്...
27 Jan 2023 4:20 AM GMTഓസ്ട്രേലിയന് ഓപ്പണ്; സാനിയാ മിര്സാ-രോഹന് ബോപ്പെണ്ണ സഖ്യം ഫൈനലില്
25 Jan 2023 12:00 PM GMTഓസ്ട്രേലിയന് ഓപ്പണ്; ലോക ഒന്നാം നമ്പര് ഇഗാ സ്വായാടെക്ക് പുറത്ത്
22 Jan 2023 4:30 AM GMT