Football

നേഷന്‍സ് ലീഗ്; ചെക്കിനും നോര്‍വെയ്ക്കും ജയം

നോര്‍ത്ത് മാസിഡോണിയാ- ബള്‍ഗേരിയാ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

നേഷന്‍സ് ലീഗ്; ചെക്കിനും നോര്‍വെയ്ക്കും  ജയം
X




പ്രാഗ്: യുവേഫാ നേഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്ക്, നോര്‍വെ, സ്വീഡന്‍ എന്നിവര്‍ക്ക് ജയം. സ്വിറ്റ്‌സര്‍ലന്റിനെതിരേ 2-1ന്റെ ജയമാണ് ചെക്ക് നേടിയത്. മറ്റൊരു മല്‍സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത ഒരു ഗോളിന് നോര്‍വെ പരാജയപ്പെടുത്തി. നോര്‍വെയ്ക്കായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ സൈനിങ് എര്‍ലിങ് ഹാലന്റ് സ്‌കോര്‍ ചെയ്തു. സ്ലൊവേനിയ എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെയും വീഴ്ത്തി. ഇസ്രേയല്‍ - ഐസ്ലാലന്റ് മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്റിനെ ഗ്രീസ് എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. നോര്‍ത്ത് മാസിഡോണിയാ- ബള്‍ഗേരിയാ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.






Next Story

RELATED STORIES

Share it