Latest News

ഹാര്‍ദിക്ക് പാണ്ഡ്യക്ക് വധു സെര്‍ബിയന്‍ നടി

സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള ഹാര്‍ദിക്കിന്റെ് പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയിരിക്കുന്നത്.

ഹാര്‍ദിക്ക് പാണ്ഡ്യക്ക് വധു സെര്‍ബിയന്‍ നടി
X

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക്ക് പാണ്ഡ്യക്ക് പ്രണയ സാഫല്യം. സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള ഹാര്‍ദിക്കിന്റെ് പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ വച്ചാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ വിവാഹം നിശ്ചയം നടന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പരിപാടിയുടെ ചിത്രങ്ങള്‍ ഹാര്‍ദിക്ക് തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. എന്റെ വെടിക്കെട്ടോടെ ഈ പുതുവര്‍ഷം ആരംഭിക്കുന്നുവെന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പ്. ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് ആശംസ അറിയിച്ചത്. ഞെട്ടിച്ചുകളഞ്ഞുവെന്നാണ് വിരാട് കോഹ്‌ലി ഹാര്‍ദിക്കിന്റെ ചിത്രങ്ങള്‍ക്ക് കമ്മന്റ് ചെയ്തിരിക്കുന്നത്. നിന്റെ ഭ്രാന്തിന് സ്വാഗതമെന്നാണ് സഹോദരന്‍ കുനാല്‍ പാണ്ഡ്യ കമ്മന്റ് ചെയ്തത്.

Next Story

RELATED STORIES

Share it