- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനപാലകര്‍ക്ക് സിപിഎമ്മിന്റെ ഭീഷണി; അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താന്‍ അനുവദിക്കില്ല: എസ്ഡിപിഐ

കോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ വനംഭൂമി കയ്യേറി കൊടിമരം സ്ഥാപിച്ചത് തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയത് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. ഉത്തര കുമരംപേരൂര്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം നൗഷാദുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തി വരുത്തിയിലാക്കാനുള്ള ശ്രമമാണ് സിപിഎം കാലങ്ങളായി നടത്തുന്നത്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം പൊതുപ്രവര്‍ത്തകര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് തരംതാഴരുത്. കഴിഞ്ഞ ദിവസത്തെ സംഭവത്തിനുശേഷം സിപിഎം നേതാക്കള്‍ വനപാലകര്‍ക്കെതിരെ നിരന്തരം ഭീഷണി തുടരുകയാണ്. സായുധ സംഘമാണെന്നും ഉദ്യോഗസ്ഥരുടെ കൈയും കാലും വെട്ടും എന്നൊക്കെയാണ് ഭീഷണി. എന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പോലിസിന്റെ ഭാഗത്തുനിന്നും വിമുഖത തുടരുകയാണ്. ഭരണ സ്വാധീനത്തിന്റെ മറവിലാണ് ഇത്തരം പേക്കൂത്തുകള്‍ സിപിഎം നേതാക്കള്‍ നടത്തുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നത്തില്‍ ഇടപെടുമെന്നും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുമെന്നും വനപാലകര്‍ക്ക് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസര്‍ ഷേയ്ഖ് നജീര്‍, ജില്ലാ ട്രഷറര്‍ ഷാജി കോന്നി, ജില്ലാ കമ്മിറ്റി അംഗം സുധീര്‍ കോന്നി, മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ, മണ്ഡലം കമ്മിറ്റി അംഗം ശിഹാബ് എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















