Latest News

തോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് യുഡിഎഫ്

തോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് യുഡിഎഫ്
X

തിരുവനന്തപുരം: നിലമ്പൂര്‍ തോല്‍വിയിലെ കാരണങ്ങള്‍ വിശകലനം ചെയ്ത് സിപിഎം. പി വി അന്‍വറിന് വോട്ട് പോയത് എല്‍ഡിഎഫ് തോല്‍ക്കുന്നതിനു കാരണമായി എന്നാണ് വിലയിരുത്തല്‍. അന്‍വര്‍ ഇടത് വഞ്ചകനെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാന്‍ തിരഞ്ഞടുപ്പ് പ്രചരണങ്ങള്‍ കൊണ്ട് സാധിച്ചില്ലെന്ന് സംസ്ഥാന സമിതി വിലയിരുത്തി. വ്യക്തിപരമായി പതിനായിരത്തോളം വോട്ട് എം സ്വരാജ് പിടിച്ചിട്ടും വോട്ട് ചോര്‍ന്നത് എവിടെയാണെന്നത് പരിശോധിക്കണമെന്നും കമ്മിറ്റി വിലയിരുത്തി.

അതേ സമയം, പി വി അന്‍വര്‍ നിലമ്പൂര്‍ വോട്ടിനെ സ്വാധീനിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫിന്റെ മുഴുവന്‍ കൂട്ടായ പ്രവര്‍ത്തനമാണ് നിലമ്പൂരിലെ വിജയത്തിനു കാരണം, നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ അന്നും മുമ്പും അന്‍വര്‍ തന്നെ കുറിച്ച് വ്യക്തിപരമായി പലതും പറഞ്ഞു. എന്നാല്‍ ജനം അയാള്‍ക്ക് മറുപടി കൊടുത്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Next Story

RELATED STORIES

Share it