Latest News

പരപ്പനങ്ങാടി മുനിസിപ്പല്‍ ഓഫിസ് മുസ് ലിം ലീഗ് സമരവേദിയാക്കിയെന്നാരോപിച്ച് സിപിഎം പ്രതിഷേധം

പരപ്പനങ്ങാടി മുനിസിപ്പല്‍ ഓഫിസ് മുസ് ലിം ലീഗ് സമരവേദിയാക്കിയെന്നാരോപിച്ച് സിപിഎം പ്രതിഷേധം
X

പരപ്പനങ്ങാടി: മുനിസിപ്പല്‍ ചെയര്‍മാന്റെ ഓഫിസില്‍ വെച്ച് പ്രതിഷേധ ക്യാംമ്പയിന്‍ ഉദ്ഘാടനം നടത്തിയതിനെതിരെ സിപിഎം പ്രതിഷേധിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റിയും ഇടത് കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സമരം നടത്തിയത്. കഴിഞ്ഞ ദിവസം മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സേവ് മലപ്പുറം ക്യാമ്പയിന്‍ ചെയര്‍മാന്റെ ചേംബറില്‍ വച്ച് ഉദ്ഘാടനം ചെയ്തിരുന്നു. യോഗത്തില്‍ ചെയര്‍മാനു പുറമെ മൂന്ന് കൗണ്‍സിലര്‍മാരും പങ്കെടുത്തു.

ഔദ്യോഗിക സ്ഥാപനം രാഷ്ട്രീയ വേദിയാക്കിയെന്നാരോപിച്ചാണ് സിപിഎം ചെയര്‍മാന്റെ ഓഫിസിനു മുന്നില്‍ പ്ലക്കാര്‍ഡുമായി സമരം ചെയ്തത്.

നഗരസഭ ചെയര്‍മാന്റെ ഓഫിസ് ലീഗ് ഓഫിസല്ലന്നും ഔദ്യോഗിക സ്ഥാപനം രാഷ്ട്രീയ വേദിയാക്കി മാറ്റിയ ചെയര്‍മാന്റ നടപടി സത്യപ്രതിജ്ഞാ ലംഘനമാണന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപെട്ടു. ചെയര്‍മാനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പ്രതിഷേധ സമരം കൗണ്‍സിലര്‍ ടി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കളായ പാലകണ്ടി വേലായുധന്‍, കെ.പി.എം കോയ, എ.പി.മുജീബ്, അഫ്ത്താബ്, അച്ചമ്പാട്ട് വിശാഖ്, സമീര്‍, സുബ്രമണ്യന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it