പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 7 സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.
പ്രാദേശിക ബി.ജെ.പി നേതാവ് വിലങ്ങോട്ടില്‍ മണിയെ 2016 മെയ് 20ന് ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി അശോകന്‍. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അശോകനെ അറസ്റ്റു ചെയ്യാന്‍ കുറ്റിയാടി എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയപ്പോഴായാിരുന്നു പോലിസിനെ ആക്രമിച്ചത്.
ആദ്യം പൊലീസിനൊപ്പം ചെല്ലാമെന്ന് പറഞ്ഞ അശോകന്‍ ശുചിമുറിയില്‍ പോകാനെന്ന് പറഞ്ഞ് അകത്തേക്കു പോയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പൊടുന്നനെ അമ്പതോളം പേരടങ്ങുന്ന സംഘമെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു.
RELATED STORIES
തകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMTഎതിര്ശബ്ദങ്ങളെ അടിച്ചമര്ത്തുന്നത് ഫാഷിസ്റ്റ് രീതി; ന്യൂസ്...
4 Oct 2023 10:04 AM GMT