Latest News

മുസ്‌ലിം വിരുദ്ധ നിലപാടില്‍ സിപിഎം സംഘപരിവാറിനോട് മല്‍സരിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

മാവോവാദി ബന്ധം ആരോപിച്ചു യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരും സാധാരണ സിപിഎം പ്രവര്‍ത്തകരല്ല സിപിഎമ്മിന്റെ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ കൂടിയാണ്. ഇരുവരുടേതും പാര്‍ട്ടി കുടുംബങ്ങളുമാണ്.

മുസ്‌ലിം വിരുദ്ധ നിലപാടില്‍ സിപിഎം സംഘപരിവാറിനോട് മല്‍സരിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ നിലപാടിനോടും അവരുടെ രാഷ്ട്രീയത്തോടും മല്‍സരിക്കുന്ന രീതിയിലുള്ള സിപിഎം നേതാക്കളുടെ സമീപകാല പ്രസ്താവനകളെ പൊതു സമൂഹം ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.

മാവോവാദി ബന്ധം ആരോപിച്ചു യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരും സാധാരണ സിപിഎം പ്രവര്‍ത്തകരല്ല സിപിഎമ്മിന്റെ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ കൂടിയാണ്. ഇരുവരുടേതും പാര്‍ട്ടി കുടുംബങ്ങളുമാണ്. വസ്തുതകള്‍ ഇതായിരിക്കെയാണ് മാവോവാദികള്‍ക്ക് പിന്നില്‍ മുസ്‌ലിം തീവ്രവാദികള്‍ ആണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ആരോപണവും അതിന് പിന്തുണയുമായെത്തിയ ബിജെപി നേതാക്കളുടെ പ്രസ്താവനകളെയും പൊതു സമൂഹം നോക്കികാണേണ്ടത്.

ദുര്‍ഭരണം കൊണ്ട് ജനപിന്തുണ നഷ്ട്ടപ്പെട്ട സിപിഎം ന്യൂനപക്ഷ വിരോധം കുത്തിവെച്ചു രാഷ്ട്രീയം കളിക്കുന്ന ബിജെപി ശൈലിയാണ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിപിഎം നേതാക്കളില്‍ നിന്നുണ്ടാകുന്ന തുടര്‍ച്ചയായ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ സംഘപരിവാറിനെ തള്ളിക്കളഞ്ഞതുപോലെ തന്നെ സംഘപരിവാര്‍ ദുര്‍ഭൂതം ബാധിച്ച സിപിഎം നെയും കേരളീയ പൊതുസമൂഹം തള്ളിക്കളയേണ്ടതുണ്ടെന്നും ദമാമില്‍ ചേര്‍ന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി ഷജീര്‍ തിരുവന്തപുരം, ഷംസു പൂക്കോട്ടുംപാടം, അന്‍ഷാദ് ആലപ്പുഴ, നൂറുദ്ദീന്‍ കരുനാഗപ്പള്ളി, ഖാലിദ് ബാഖവി സംബന്ദിച്ചു.

Next Story

RELATED STORIES

Share it