Latest News

ബംഗാളില്‍ സിപിഐഎം എംഎല്‍എ ബിജെപിയിലേക്ക്

ബംഗാളില്‍ സിപിഐഎം എംഎല്‍എ ബിജെപിയിലേക്ക്
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഐഎം എംഎല്‍എ തപ്സി മോണ്ഡല്‍ ബി.ജെ.പിയിലേക്ക്. ശനിയാഴ്ച അമിത് ഷാ സംസ്ഥാനത്തേക്ക് വരാനിരിക്കെയാണ് എംഎല്‍എ ബിജെപിയിലേക്ക് കടന്നത്. അതേസമയം തപ്സിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.എം അറിയിച്ചു. സി.പി.ഐ.എമ്മില്‍ മാനസികമായി വേട്ടയാടപ്പെട്ടതിനാലാണ് രാജിവെച്ചതെന്ന് തപ്സി പറഞ്ഞു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എം.എല്‍.എമാരും നേതാക്കളും ബിജെപി വിട്ടിരുന്നു. ബി.ജെ.പിയും തൃണമൂലും നേരിട്ട് പോരടിക്കുന്നതിനിടെയാണ് അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുന്നത്.




Next Story

RELATED STORIES

Share it