സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2,75,079 പേര്‍
എറണാകുളം: സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2,75,079 പേരെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവർത്തകർ കൊവിഡ്-19 വാക്‌സിൻ സ്വീകരിച്ചു. 440 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ (92) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 22, എറണാകുളം 92, ഇടുക്കി 13, കണ്ണൂർ 28, കാസർഗോഡ് 1, കൊല്ലം 23, കോട്ടയം 32, കോഴിക്കോട് 31, മലപ്പുറം 38, പാലക്കാട് 40, പത്തനംതിട്ട 14, തിരുവനന്തപുരം 46, തൃശൂർ 51, വയനാട് 9 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (5,994) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 838, എറണാകുളം 5,994, ഇടുക്കി 723, കണ്ണൂർ 1653, കാസർഗോഡ് 74, കൊല്ലം 1,396, കോട്ടയം 1,647, കോഴിക്കോട് 2,355, മലപ്പുറം 1,569, പാലക്കാട് 2,324, പത്തനംതിട്ട 990, തിരുവനന്തപുരം 2714, തൃശൂർ 2043, വയനാട് 629 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,75,079 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT