2 ലക്ഷത്തിലധികം പേര് ഇതുവരെ സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചു
ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 452 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന് കുത്തിവയ്പ്പുണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (91) വാക്സിനേഷന് കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 91, കണ്ണൂര്‍ 37, കൊല്ലം 25, കോട്ടയം 38, കോഴിക്കോട് 43, മലപ്പുറം 31, പാലക്കാട് 26, പത്തനംതിട്ട 31, തിരുവനന്തപുരം 54, തൃശൂര്‍ 45, വയനാട് 10 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (6786) വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ 1351, എറണാകുളം 6786, കണ്ണൂര്‍ 2753, കൊല്ലം 1626, കോട്ടയം 2645, കോഴിക്കോട് 3536, മലപ്പുറം 2205, പാലക്കാട് 1938, പത്തനംതിട്ട 964, തിരുവനന്തപുരം 3426, തൃശൂര്‍ 3096, വയനാട് 579 എന്നിങ്ങനെയാണ് ഇന്ന് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,28,930 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്.
RELATED STORIES
ആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട'; കേരള...
6 May 2024 8:55 AM GMTഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത് 31 ലക്ഷം രൂപ; നാലുപേർ...
6 May 2024 8:53 AM GMT