Latest News

കൊവിഡ് വാക്‌സിനേഷന്‍: ഇന്ത്യ 89 രാജ്യങ്ങള്‍ക്കു പിന്നിലെന്ന് കബില്‍ സിബല്‍

കൊവിഡ് വാക്‌സിനേഷന്‍: ഇന്ത്യ 89 രാജ്യങ്ങള്‍ക്കു പിന്നിലെന്ന് കബില്‍ സിബല്‍
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യ 89 രാജ്യങ്ങള്‍ക്കുപിന്നിലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബല്‍. വാക്‌സിന്‍ നയം ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ വാക്‌സിനേഷന്‍ നയത്തെക്കുറിച്ച് സംസാരിക്കുന്നത് ബിജെപി എംപി തടസ്സപ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ രാഷ്ട്രീയമാണ് എന്തിലും എന്ന് അഭിപ്രായപ്പെട്ട കബില്‍, വാക്‌സിനേഷന്‍ എടുക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട് പോകുന്നതെക്കുറിച്ച് ട്വീറ്റ് ചെയ്തു.

''എല്ലാതിലും രാഷ്ട്രീയമാണ്.

മെയ് 24: 75 രാജ്യങ്ങള്‍ ഇന്ത്യക്ക് മുന്നില്‍

ജൂണ്‍ 1: 81 രാജ്യങ്ങള്‍.

ജൂലൈ 17: 89 രാജ്യങ്ങള്‍.

രാജ്യത്തെ 3.5 ശതമാനം പേരെയാണ് ആകെ വാക്‌സിനേഷന് വിധേയമാക്കിയിട്ടുളളത്. പാര്‍ലമെന്ററി അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ വാക്‌സിനേഷന്‍ നയം ചര്‍ച്ച ചെയ്യുന്നത് ബിജെപി അംഗം വിലക്കി'' എന്നായിരുന്നു ട്വീറ്റ്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്തെ 26.53 കോടി പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുളളത്.

അതില്‍ 20,67,085 പേര്‍ക്ക് ആദ്യ ഡോസും 67,447 പേര്‍ക്ക് 18-44 പ്രായക്കാരില്‍ രണ്ടാം ഡോസും നല്‍കി.

ബീഹാര്‍, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 18-44 വയസ് പ്രായമുള്ള 10 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it