- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ച ദിനം; 14 പേര്‍ക്ക് രോഗ ബാധ
ജൂണ്‍ 27 ചികിത്സ ആരംഭിച്ച കല്‍പ്പറ്റ സ്വദേശിയായ 44 കാരന്‍, ജൂണ്‍ 28ന് ചികിത്സ ആരംഭിച്ച ചുണ്ടേല്‍ സ്വദേശിയായ 33 കാരന്‍, ജൂണ്‍ 29ന് ചികിത്സ തുടങ്ങിയ തോല്‍പ്പെട്ടി സ്വദേശി 40 കാരി എന്നിവരാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

കല്‍പറ്റ: ജില്ലയില്‍ 14 പേര്‍ക്ക് ബുധനാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിനം രോഗം കണ്ടെത്തുന്നവരുടെ ഏറ്റവും കൂടിയ എണ്ണമാണിത്. ഇന്ന് മൂന്ന് പേര്‍ രോഗമുക്തി നേടി.
ജൂണ്‍ 23ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52 കാരി, ബെംഗളൂരുവില്‍ നിന്നെത്തിയ വടകര സ്വദേശിയായ 32കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്ന് മലപ്പുറത്ത് എത്തിയ മടക്കര സ്വദേശിയായ 43കാരന്‍, ദുബയില്‍ നിന്നെത്തിയ തരിയോട് സ്വദേശിയായ 33കാരന്‍, ഹൈദരാബാദില്‍ നിന്ന് ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശി, ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശികളായ ഒരു വീട്ടിലെ 55കാരി, 29 കാരി, 30കാരന്‍, ജൂലൈ മൂന്നിന് ബെംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22കാരന്‍, ജൂലൈ രണ്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 50 കാരന്‍, ജൂണ്‍ 26ന് സൗദിയില്‍നിന്ന് ജില്ലയില്‍ എത്തിയ കല്‍പ്പറ്റയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്ന ആനപ്പാറ സ്വദേശി, ജൂണ്‍ 27ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി കല്‍പ്പറ്റയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന കാക്കവയല്‍ സ്വദേശിയായ 34കാരി, ജൂലൈ രണ്ടിന് കോയമ്പത്തൂരില്‍ നിന്നും ലോറിയില്‍ കുറ്റിയാടി വഴി ബത്തേരിയില്‍ എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശിയായ 23കാരന്‍, ജൂണ്‍ 23ന് ദുബയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി മാനന്തവാടിയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന എടവക സ്വദേശി 29കാരന്‍ എന്നിവരെയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മടക്കര സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ജൂണ്‍ 27 ചികിത്സ ആരംഭിച്ച കല്‍പ്പറ്റ സ്വദേശിയായ 44 കാരന്‍, ജൂണ്‍ 28ന് ചികിത്സ ആരംഭിച്ച ചുണ്ടേല്‍ സ്വദേശിയായ 33 കാരന്‍, ജൂണ്‍ 29ന് ചികിത്സ തുടങ്ങിയ തോല്‍പ്പെട്ടി സ്വദേശി 40 കാരി എന്നിവരാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















