- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രണ്ടാം തരംഗം: ആയുര്‍ രക്ഷാക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19 മഹാമാരിയുടെ പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യം വച്ച് ആയുര്‍രക്ഷ ക്ലിനിക്കുകള്‍ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും നടത്താന്‍ ഭാരതീയ ചികിത്സാ വകുപ്പ് തീരുമാനിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.ഷീബ അറിയിച്ചു. 60 വയസ്സില്‍ താഴെയുള്ളവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സ്വാസ്ഥ്യം പദ്ധതി, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖായുഷ്യം പദ്ധതി, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധത്തിനുള്ള അമൃതം പദ്ധതി, കാറ്റഗറി എ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഭേഷജം പദ്ധതി, കൊവിഡ് മുക്തരായവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനര്‍ജനി പദ്ധതി എന്നിവയാണ് ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ വഴി നടത്തുന്നത്.
ജില്ലയില്‍ കാറ്റഗറി എ യില്‍ പെട്ട കൊവിഡ് രോഗികള്‍ക്ക് ഭേഷജം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ നല്‍കുന്നുണ്ട്. കൊവിഡ് മുക്തരായവര്‍ക്ക് പുനര്‍ജനി പദ്ധതി മുഖേനയും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധത്തിനായി ഭാരതീയ ചികിത്സ വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.സംശയ നിവാരണത്തിനായി ഫോണ്‍:0477 2252 377.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















