കൊവിഡ്: സാപ്സിയുടെ സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങി
ആഭ്യന്തര വകുപ്പിന്റെ ലൈസന്‍സ് ഉള്ള 150-ല്‍ പരം സെക്യൂരിറ്റി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസ്സോസിയേഷനില്‍ അംഗ്വത്തമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആംബുലന്‍സ് സേവനം സൗജന്യമായിരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മുരളീധരകുറുപ്പ് പറഞ്ഞു

കൊച്ചി : സ്റ്റേറ്റ് അസ്സോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി (സാപ്സി) കേരള ഘടകം അംഗങ്ങള്‍ക്കായി സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങി. എറണാകുളം ചാത്യാത്ത് ക്യൂന്‍സ് വാക്ക് വേയില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി നാഗരാജു ഫ്‌ളാഗ്ഓഫ് ചെയ്തു. ആഭ്യന്തര വകുപ്പിന്റെ ലൈസന്‍സ് ഉള്ള 150-ല്‍ പരം സെക്യൂരിറ്റി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസ്സോസിയേഷന്റെ കീഴില്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തില്‍ പരവും, എറണാകുളം ജില്ലയില്‍ ഒരു ലക്ഷത്തില്‍ പരവും സെക്യൂരിറ്റി ജീവനക്കാരുണ്ട്.
അസ്സോസിയേഷനില്‍ അംഗ്വത്തമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആംബുലന്‍സ് സേവനം സൗജന്യമായിരിക്കുമെന്ന് ഫളാഗ് ഓഫ് ചടങ്ങില്‍ സാപ്‌സി സംസ്ഥാന പ്രസിഡന്റ് മുരളീധരകുറുപ്പ് പറഞ്ഞു. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി വിനോദ്, അസ്സോസിയേഷന്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍, ചെയര്‍മാന്‍ ബല്‍റാം ജി മേനോന്‍, പിആര്‍ഒ കെ.പത്മരാജന്‍,ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ജില്ലാ കമ്മറ്റി അംഗങ്ങളായ റോബി മാത്യു, പി ചന്ദ്ര ബോസ്, കെ ജി ജോണ്‍ ജോസഫ് പങ്കെടുത്തു. ആംബുലന്‍സ് സേവനത്തിന് 9562491723 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
തിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു
19 May 2022 6:33 AM GMTഅടച്ചിട്ട സ്ഥലങ്ങളില് മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറില് മെയ് 21...
19 May 2022 1:39 AM GMTഒമാനില് ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര് സ്വദേശി ദുബയില് ഹൃദയാഘാതത്തെത്തുടര്ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില് ലയണ്സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMT