Latest News

ഇടുക്കിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

ഇടുക്കിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
X

ഇടുക്കി: ഇടുക്കി ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നു ദിവസത്തെ ശരാശരിയായ 17.6 ൽ നിന്ന് 16.1 ആയി കുറഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ല, സംസ്ഥാന തലത്തിൽ പതിമൂന്നാം സ്ഥാനത്താണ് ഇപ്പോൾ. തൊഴിലാളികളുടെ പ്രധാന ഉപജീവനമാർ​ഗമായ തോട്ടം മേഖലയെ സർക്കാർ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി. ലോക്ക്ഡൗൺ കൊവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഫലപ്രദമാണെന്ന് കലക്ടർ എച്ച് ദിനേശൻ അഭിപ്രായപ്പെട്ടു.

അതേസമയം, തോട്ടം മേഖലയായ ഏലപ്പാറ, കുമളി, പള്ളിവാസൽ, മൂന്നാർ, ദേവികുളം എന്നീ പഞ്ചായത്തുകളിൽ കൊവിഡ് രോഗവ്യാപനം താരതമ്യേന കൂടുതലാണ്. തോട്ടം മേഖലയിൽ കമ്പനി അധികൃതരും തദ്ദേശ ഭരണ സ്ഥാപനങ്ങളും എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി പ്രതിരോധ പ്രവർത്തനം നടത്തുന്നുണ്ട്. ജനങ്ങളുടെ സഹകരണം കൂടി ഉണ്ടായാൽ മാത്രമേ കൊവിഡ് വ്യാപനം ലോക്ക്ഡൗണിലൂടെ കുറച്ചത് ജില്ലയിൽ നിലനിർത്താൻ കഴിയൂ എന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ പറഞ്ഞു. കണ്ടെയ്മെന്റ് സോണിൽ നിയന്ത്രണം കർശനമായി തുടരുന്നുണ്ട്. എല്ലാവരും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാൽ ലോക്ക്ഡൗണിൽ നിന്ന് അധികം താമസിയാതെ ഒഴിവാകാൻ കഴിയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Next Story

RELATED STORIES

Share it