കൊവിഡ് ചികില്‍സയ്ക്കിടെ പുഴുവരിച്ച മധ്യവയസ്‌കന്‍ മരിച്ചു
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പുഴുവരിച്ചത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ അനില്‍കുമാര്‍ പിന്നെ ആരോഗ്യം വീണ്ടെടുത്തിരുന്നില്ല.
തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനില്‍കുമാര്‍ (56) മരിച്ചു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പുഴുവരിച്ചത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ അനില്‍കുമാര്‍ പിന്നെ ആരോഗ്യം വീണ്ടെടുത്തിരുന്നില്ല. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വച്ചാണ് മരണം.
കഴിഞ്ഞവര്‍ഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തെന്നി വീണ് പരിക്കേറ്റതിന് ചികില്‍സ തേടിയാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് പരിശോധനയില്‍ പോസ്റ്റീവ് ആണെന്ന് കണ്ടെത്തി. മക്കളോടും കുടുംബാംഗങ്ങളോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചികിത്സകഴിഞ്ഞ് വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ദേഹത്തു നിന്നും അസഹ്യമായ തരത്തില്‍ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. സംഭവം സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT