Latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
X

തൃശ്ശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ട് തൃശൂര്‍ ജില്ല ഭരണകൂടം . വെര്‍ച്ച്വല്‍ ക്യൂ വഴി പ്രതിദിനം 2000 പേര്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതി ഉണ്ടാകുകയുള്ളു.

10 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവര്‍ക്ക് ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ വച്ച് ദിവസം 25 വിവാഹങ്ങള്‍ മാത്രം നടത്താനാണ് അനുമതി. ഒരു വിവാഹ സംഘത്തില്‍ പരമാവധി 12 പേര്‍ മാത്രമേ പാടുള്ളു. ഇവര്‍ എല്ലാവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും നല്‍കണം. ദര്‍ശനത്തിനെത്തുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.




Next Story

RELATED STORIES

Share it