Latest News

കൊവിഡ്: കൊല്ലത്ത് മെയ് ഒന്നു മുതല്‍ ഒമ്പതു വരെ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം

കൊവിഡ്: കൊല്ലത്ത് മെയ് ഒന്നു മുതല്‍ ഒമ്പതു വരെ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം
X

കൊല്ലം: വോട്ടെണ്ണലിനോടനുബന്ധിച്ച് മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റാലികള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളിലെ ആഘോഷ പരിപാടികള്‍ എന്നിവയൊന്നും നടത്തില്ല. ഏപ്രില്‍ 24, 25 തീയതികളില്‍ ജില്ലയില്‍ ശുചിത്വദിനം ആചരിക്കും. ഈ ദിവസങ്ങളില്‍ വാര്‍ഡ്, ബൂത്ത് തലങ്ങളിലും സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

പോലിസും റവന്യു അധികാരികളും സെക്ടറല്‍ ഓഫിസര്‍മാരും ജില്ലയില്‍ നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കാന്‍ നടപടിയെടുക്കും. വാക്‌സിന്‍ നല്‍കുന്നതിന് ഓണ്‍ലൈനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കായിരിക്കും ഇതില്‍ മുന്‍ഗണന. റംസാനുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വോട്ടെണ്ണല്‍ സീറോ വേസ്റ്റ് തത്വമനുസരിച്ച് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. കൊവിഡ് മാനേജ്‌മെന്റ്‌റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് നല്‍കാമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it