Latest News

24 മണിക്കൂറിനിടെ 18,088 പുതിയ കേസുകള്‍; രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 1.03 കോടി

24 മണിക്കൂറിനിടെ 18,088 പുതിയ കേസുകള്‍; രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 1.03 കോടി
X
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.03 കോടി ആയി ഉയര്‍ന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 5615 കേസുകളും കേരളത്തിലാണ്


കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് ഒന്നര ലക്ഷം പിന്നിട്ടു. ഇന്നലെ 264 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,50, 114 ആയി ഉയര്‍ന്നു. നിലവില്‍ 2.27 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 99.97 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

അതേസമയം, കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തീയതി കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങളിലേക്ക് കൊവിഡ് വാക്‌സിനുകള്‍ ഈ മാസം 13 മുതല്‍ നല്‍കാന്‍ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ജനുവരി 14ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കുത്തിവെപ്പ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഹരിയാനയിലെ കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലുള്ള സംഭരണശാലകളിലാണ് വാക്‌സിന്‍ ആദ്യം എത്തുക. തുടര്‍ന്ന് സംസ്ഥാനങ്ങളിലെ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാണ് ജില്ലാ ബ്ലോക്ക് തലങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത്




Next Story

RELATED STORIES

Share it