Latest News

കൊവിഡ്: ജര്‍മനി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിരോധനം നീക്കി

കൊവിഡ്: ജര്‍മനി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിരോധനം നീക്കി
X

ന്യൂഡല്‍ഹി: ഡല്‍റ്റ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനി ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം നീക്കി.

''നാളെ മുതല്‍ ജര്‍മനി ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധനം നീക്കി''- ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യക്ക് പുറമെ നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങി കൊവിഡ് വ്യാപനം ശക്തമായ മറ്റ് ചില രാജ്യങ്ങളെയും യാത്രാ നിരോധനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് രോഗവിമുക്തര്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം വര്‍ധിച്ചതോടെയാണ് ജര്‍മനി ഇന്ത്യയില്‍നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it