Latest News

വയനാട് ജില്ലയില്‍ 325 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.58 ശതമാനം

വയനാട് ജില്ലയില്‍ 325 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.58 ശതമാനം
X

വയനാട് ജില്ലയില്‍ ഇന്ന് (3.05.21) 325 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി. 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.58 ആണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,166 ആയി. 31,146 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10,219 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 9,496 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 39, മേപ്പാടി 27, വെള്ളമുണ്ട 24, മാനന്തവാടി 23, തവിഞ്ഞാല്‍, മുട്ടില്‍ 17 വീതം, തിരുനെല്ലി 13, കല്‍പ്പറ്റ, വൈത്തിരി, പുല്‍പ്പള്ളി 12 വീതം, വെങ്ങപ്പള്ളി 11, അമ്പലവയല്‍, പൂതാടി, മുള്ളന്‍കൊല്ലി, കോട്ടത്തറ 10 വീതം, നെന്മേനി 9, കണിയാമ്പറ്റ, പനമരം, എട്ടു വീതം പടിഞ്ഞാറത്തറ 7, നൂല്‍പ്പുഴ 6, തരിയോട്, മീനങ്ങാടി, മൂപ്പൈനാട്, പൊഴുതന അഞ്ചു വീതം, എടവക 3, തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഒഡീഷയില്‍ നിന്ന് വന്ന നാല് ബത്തേരി സ്വദേശികള്‍, രാജസ്ഥാനില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ആസാമില്‍ നിന്ന് വന്ന രണ്ട് തവിഞ്ഞാല്‍ സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, ത്രിപുരയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന 3 അമ്പലവയല്‍ സ്വദേശികള്‍, മാനന്തവാടി, മീനങ്ങാടി, മൂപ്പൈനാട്, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

151 പേര്‍ക്ക് രോഗമുക്തി

മേപ്പാടി 10, മുട്ടില്‍, തിരുനെല്ലി 9 വീതം, കണിയാമ്പറ്റ, പനമരം എട്ട് വീതം, ബത്തേരി 6, തരിയോട്, തവിഞ്ഞാല്‍ നാലു വീതം, പൂതാടി, മാനന്തവാടി, വെള്ളമുണ്ട 3 വീതം, അമ്പലവയല്‍, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, നെന്മേനി, മീനങ്ങാടി, എടവക രണ്ടു വീതം, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, സ്വദേശികളായ ഓരോരുത്തരും, രണ്ട് കോഴിക്കോട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും, രണ്ട് തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 64 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

1,417 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.05.21) പുതുതായി നിരീക്ഷണത്തിലായത് 1,417 പേരാണ്. 524 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 29,229 പേര്‍. ഇന്ന് പുതുതായി 78 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 943 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 3,85,689 സാമ്പിളുകളില്‍ 3,72,397 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,30,231 നെഗറ്റീവും 42,166 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it