Latest News

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകളുടെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എങ്കിലും, പ്രായമുള്ളവര്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 519 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. വ്യാപകമായ പരിശോധനാസംവിധാനം ഏര്‍പ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതല്‍ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകള്‍ കൂടുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആഗോളതലത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് കണ്ടപ്പോള്‍ തന്നെ മന്ത്രിതല യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it