Latest News

വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കൊവിഡ്; 149 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കൊവിഡ്;   149 പേര്‍ക്ക് രോഗമുക്തി
X
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 149 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയതാണ്. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12849 ആയി. 10779 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 80 മരണം. നിലവില്‍ 1990 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1443 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പുല്‍പ്പള്ളി സ്വദേശികളായ 23 പേര്‍, കല്‍പ്പറ്റ 13 പേര്‍, മാനന്തവാടി, ബത്തേരി 8 പേര്‍ വീതം, മുള്ളന്‍കൊല്ലി 6 പേര്‍, മുട്ടില്‍, പനമരം, മേപ്പാടി, വെള്ളമുണ്ട മൂന്ന് പേര്‍ വീതം, കണിയാമ്പറ്റ, തൊണ്ടര്‍നാട് രണ്ട് പേര്‍ വീതം, അമ്പലവയല്‍, എടവക, കോട്ടത്തറ, മീനങ്ങാടി, മൂപ്പൈനാട്, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാല്‍, വേങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഡിസംബര്‍ 12ന് കര്‍ണാടകയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, ഡിസംബര്‍ നാലിന് സൗദി അറേബ്യയില്‍ നിന്നു വന്ന നെന്മേനി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നു വിദേശത്തു നിന്നുമെത്തി രോഗബാധിതരായത്.

149 പേര്‍ക്ക് രോഗമുക്തി

കണിയാമ്പറ്റ സ്വദേശികളായ 22 പേര്‍, പൂതാടി 16 പേര്‍, കോട്ടത്തറ 13 പേര്‍, തരിയോട് 10 പേര്‍, പടിഞ്ഞാറത്തറ, എടവക 9 പേര്‍ വീതം, മൂപ്പൈനാട് 8 പേര്‍, മീനങ്ങാടി 6 പേര്‍, കല്‍പ്പറ്റ, ബത്തേരി, മേപ്പാടി, തിരുനെല്ലി, വെള്ളമുണ്ട 5 പേര്‍ വീതം, പൊഴുതന, മാനന്തവാടി, തവിഞ്ഞാല്‍ 4 പേര്‍ വീതം, വെങ്ങപ്പള്ളി, പനമരം, പുല്‍പ്പള്ളി 3 പേര്‍ വീതം, മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ 2 പേര്‍ വീതം, കോട്ടയം, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികില്‍സയിലുള്ള 2 പേരുമാണ് രോഗമുക്തരായത് .

577 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 577 പേരാണ്. 784 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12009 പേര്‍. ഇന്ന് വന്ന 27 പേര്‍ ഉള്‍പ്പെടെ 666 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 394 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 182648 സാംപിളുകളില്‍ 181846 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 168997 നെഗറ്റീവും 12849 പോസിറ്റീവുമാണ്.



Next Story

RELATED STORIES

Share it