വയനാട് ജില്ലയില്‍ 227 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.48

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.48 ആണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120592 ആയി. 116761 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3129 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2832 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 47, പുല്‍പ്പള്ളി 23, നെന്മേനി 20, നൂല്‍പ്പുഴ 19, പൂതാടി 18, അമ്പലവയല്‍ 16, മേപ്പാടി , മുട്ടില്‍ 14 വീതം, മീനങ്ങാടി 13, മുള്ളന്‍കൊല്ലി 8, മാനന്തവാടി 7, കണിയാമ്പറ്റ, വൈത്തിരി 5 വീതം, പൊഴുതന, വെള്ളമുണ്ട 3 വീതം, എടവക, കല്‍പ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, തിരുനെല്ലി 2 വീതം, മൂപ്പൈനാട്, വേങ്ങപള്ളി ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
320 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 206 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 114 പേരുമാണ് രോഗമുക്തരായത്.
723 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 723 പേരാണ്. 937 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12209 പേര്‍. ഇന്ന് പുതുതായി 36 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2307 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 804124 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 802719 എണ്ണത്തിന്റെ ഫലം ലഭിച്ചു. 682127 പേര്‍ നെഗറ്റീവും 120592 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
കൊച്ചിയില് എംഡിഎംഎയുമായി അധ്യാപകര് പിടിയില്
18 May 2022 5:55 PM GMTനിരീശ്വരവാദികള് ക്രൈസ്തവ പെണ്കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്...
18 May 2022 12:55 PM GMTഇന്ത്യന് രൂപ റെക്കോഡ് ഇടിവില്; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTഗ്യാന്വാപി മസ്ജിദില് വിശ്വാസികള്ക്ക് നിയന്ത്രണമേര്പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന് വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMTആം ആദ്മി ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജന്
16 May 2022 7:03 AM GMT