Latest News

കൊറോണ: നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് താമസരേഖ പുതുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി

സുരക്ഷാ നിയന്ത്രണങ്ങളില്ലാത്ത താമസക്കാര്‍ക്കും വിമാന യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ, ലെബനന്‍ ശ്രീലങ്ക, ഫിലിപ്പീന്‍സ്, ചൈന, ഹോങ്കോംഗ്, ഇറാന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്‌ലന്‍ഡ്, ഇറ്റാലി, കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുമാണ് ഈ സൗകര്യം ലഭ്യമാവുക

കൊറോണ: നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് താമസരേഖ  പുതുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് താമസരേഖ പുതുക്കാനും താല്‍ക്കാലികമായി നീട്ടി നല്‍കാനും ആഭ്യന്തര മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തി. ഇതിനു സാധിക്കാത്തവര്‍ക്ക് 3 മാസത്തെ അവധി അപേക്ഷ സമര്‍പ്പിക്കുവാനും സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് രണ്ട് മാസം കൂടി കാലാവധി നീട്ടി നല്‍കാനും തീരുമാനിച്ചു. ഇതുപ്രകാരം വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള 18ാം നമ്പര്‍ വിസയിലുള്ള തൊഴിലാളികളുടെ വിസ പുതുക്കല്‍, തൊഴിലാളിയുടെ അഭാവത്തില്‍ സ്‌പോണ്‍സര്‍മാര്‍ക്കോ സ്ഥാപനത്തിന്റെ പിആര്‍ഒയ്‌ക്കോ സാധിക്കുന്നതാണ്. ഗാര്‍ഹിക വിസയിലുള്ളവരുടെ താമസാനുമതിയും ഇതേ രീതിയില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പുതുക്കി നല്‍കുന്നതാണ്. എന്നാല്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി അടക്കം ഇക്കാര്യത്തില്‍ നിലവില്‍ പ്രാബല്യത്തിലുള്ള മുഴുവന്‍ നിയമങ്ങളും വ്യവസ്ഥകളും അപേക്ഷകര്‍ക്ക് ബാധകമായിരിക്കും.

കുടുംബവിസയില്‍ കഴിയുന്ന, രാജ്യത്തിനു പുറത്തുള്ളവര്‍ക്കും സ്‌പോണ്‍സര്‍ വഴി താമസാനുമതി പുതുക്കാം. കുടുംബവിസയില്‍ കഴിയുന്നവരുടെ സ്‌പോണ്‍സര്‍ നാട്ടിലും ആശ്രിതര്‍ കുവൈത്തിലും ആണെങ്കില്‍ അവര്‍ക്ക് താല്‍ക്കാലിക താമസ അനുമതി അനുവദിച്ച് നല്‍കും. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തി വിസാ കാലാവധി കഴിയാനിരിക്കുന്നവര്‍ക്ക് 2 മാസം താമസ അനുമതി നീട്ടി നല്‍കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം.

സുരക്ഷാ നിയന്ത്രണങ്ങളില്ലാത്ത താമസക്കാര്‍ക്കും വിമാന യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ, ലെബനന്‍ ശ്രീലങ്ക, ഫിലിപ്പീന്‍സ്, ചൈന, ഹോങ്കോംഗ്, ഇറാന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്‌ലന്‍ഡ്, ഇറ്റാലി, കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് താമസ അനുമതി കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി തലാല്‍ അല്‍ മ അ റഫി വ്യക്തമാക്കി.

Next Story

RELATED STORIES

Share it