Latest News

സൗദിയില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 4233 പേര്‍ക്ക്, ആകെ രോഗികള്‍ 1,27,541

സൗദിയില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 4233 പേര്‍ക്ക്, ആകെ രോഗികള്‍ 1,27,541
X

ദമ്മാം: സൗദിയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. വരും ദിവസങ്ങളില്‍ രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4233 ആണ്. ഇതാദ്യമാണ് രാജ്യത്ത് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,541 ആയി ഉയര്‍ന്നു. ഇന്ന് 2172 പേര്‍ സുഖം പ്രാപിച്ചു. ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 84,720 ആയി. 24 മണിക്കൂറിനിടെ 40 പേരാണ് മരണപ്പെട്ടത്. ആകെ മരിച്ചവരുടെ എണ്ണം 972 ആയി. 41849 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1855 പേരുടെ നില ഗുരുതരമാണ്.

രോഗം ബാധിച്ചവരുടെ പ്രദേശങ്ങള്‍ തിരിച്ചുള്ള കണക്ക്: റിയാദ് 1735, ജിദ്ദ 352, മക്ക 314, ദമ്മാം 161, മദീന 158, ഹുഫൂഫ് 147, ഖതീഫ് 144, കോബാര്‍ 137, ദഹ്‌റാന്‍ 74, ഖമീസ് മുശൈത് 63, ഖര്‍ജ് 54, അബ്ഹാ 53, നജ്‌റാന്‍ 53, വാദി ദവാസിര്‍50, അല്‍മുബ്‌റസ് 46, സ്വഫ് വാ 45, ജുബൈല്‍ 41 ഹുറൈമല 34, ഹുസൈമ 34, ദര്‍ഇയ്യ 30, ഹഫര്‍ ബാതിന്‍ 28, യാമ്പു 23, ഹൂത തമീം 22, അല്‍ഉയൂണ്‍ 17, അസീര്‍ 18, അല്‍മുസാഹ്മിയ്യ 16, ജീസാന്‍ 15 തബൂക് 14, ബീഷ 13, മസ്മാര്‍ 12, ഹായില്‍ 14, ദലം 11, മുജമഅ 11, സാജിര്‍ 11.

Next Story

RELATED STORIES

Share it