Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്; ഇന്ന് രോഗം ബാധിച്ചത് 3,945 പേര്‍ക്ക്

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്; ഇന്ന് രോഗം ബാധിച്ചത് 3,945 പേര്‍ക്ക്
X

മലപ്പുറം: കൊവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മലപ്പുറം ജില്ല. വ്യാഴാഴ്ചയിലേതിനും 88 രോഗികള്‍ വര്‍ധിച്ച് 3,945 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 30) ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 31.94 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,761 പേര്‍ക്കും ഉറവിടമറിയാതെ 148 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 31 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ 1,099 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,32,279 ആയി. ജില്ലയില്‍ നിലവില്‍ 42,298 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 34,849 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 871 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 210 പേരും 262 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 673 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

രോഗബാധിതര്‍

എ.ആര്‍ നഗര്‍ 38

ആലങ്കോട് 68

ആലിപ്പറമ്പ് 12

അമരമ്പലം 39

ആനക്കയം 09

അങ്ങാടിപ്പുറം 64

അരീക്കോട് 16

ആതവനാട് 28

ഊരകം 15

ചാലിയാര്‍ 17

ചീക്കോട് 20

ചേലേമ്പ്ര 55

ചെറിയമുണ്ടം 11

ചെറുകാവ് 37

ചോക്കാട് 25

ചുങ്കത്തറ 22

എടക്കര 18

എടപ്പറ്റ 09

എടപ്പാള്‍ 38

എടരിക്കോട് 25

എടവണ്ണ 66

എടയൂര്‍ 18

ഏലംകുളം 39

ഇരിമ്പിളിയം 34

കാലടി 13

കാളികാവ് 123

കല്‍പകഞ്ചേരി 23

കണ്ണമംഗലം 53

കരുളായി 11

കരുവാരക്കുണ്ട് 45

കാവനൂര്‍ 21

കീഴാറ്റൂര്‍ 25

കീഴുപറമ്പ് 41

കോഡൂര്‍ 17

കൊണ്ടോട്ടി 97

കൂട്ടിലങ്ങാടി 21

കോട്ടക്കല്‍ 26

കുറുവ 14

കുറ്റിപ്പുറം 49

കുഴിമണ്ണ 20

മക്കരപ്പറമ്പ് 29

മലപ്പുറം 202

മമ്പാട് 36

മംഗലം 31

മഞ്ചേരി 72

മങ്കട 43

മാറാക്കര 12

മാറഞ്ചേരി 85

മേലാറ്റൂര്‍ 12

മൂന്നിയൂര്‍ 78

മൂര്‍ക്കനാട് 28

മൂത്തേടം 14

മൊറയൂര്‍ 14

മുതുവല്ലൂര്‍ 17

നന്നമ്പ്ര 30

നന്നംമുക്ക് 58

നിലമ്പൂര്‍ 76

നിറമരുതൂര്‍ 20

ഒതുക്കുങ്ങല്‍ 16

ഒഴൂര്‍ 12

പള്ളിക്കല്‍ 120

പാണ്ടിക്കാട് 35

പരപ്പനങ്ങാടി 61

പറപ്പൂര്‍ 14

പെരിന്തല്‍മണ്ണ 51

പെരുമണ്ണ ക്ലാരി 03

പെരുമ്പടപ്പ് 31

പെരുവള്ളൂര്‍ 15

പൊന്മള 50

പൊന്മുണ്ടം 15

പൊന്നാനി 83

പൂക്കോട്ടൂര്‍ 09

പോരൂര്‍ 61

പോത്തുകല്ല് 21

പുലാമന്തോള്‍ 11

പുളിക്കല്‍ 51

പുല്‍പറ്റ 08

പുറത്തൂര്‍ 24

പുഴക്കാട്ടിരി 62

താനാളൂര്‍ 43

താനൂര്‍ 65

തലക്കാട് 21

തവനൂര്‍ 39

താഴേക്കോട് 27

തേഞ്ഞിപ്പലം 93

തെന്നല 08

തിരുനാവായ 32

തിരുവാലി 35

തൃക്കലങ്ങോട് 30

തൃപ്രങ്ങോട് 25

തുവ്വൂര്‍ 14

തിരൂര്‍ 75

തിരൂരങ്ങാടി 42

ഊര്‍ങ്ങാട്ടിരി 12

വളാഞ്ചേരി 39

വളവന്നൂര്‍ 45

വള്ളിക്കുന്ന് 75

വട്ടംകുളം 29

വാഴക്കാട് 43

വാഴയൂര്‍ 17

വഴിക്കടവ് 16

വെളിയങ്കോട് 47

വേങ്ങര 60

വെട്ടത്തൂര്‍ 02

വെട്ടം 31

വണ്ടൂര്‍ 48

Next Story

RELATED STORIES

Share it