Latest News

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു; ആലപ്പുഴയില്‍ ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ ഹാളുകള്‍

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു; ആലപ്പുഴയില്‍ ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ ഹാളുകള്‍
X

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം അടുത്തെത്തുമ്പോള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇത്തവണ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒന്നിലധികം ഹാളുകളിലായി ഓരോ റൗണ്ടും എണ്ണാനുള്ള സൗകര്യമൊരുക്കി ഫലം വേഗത്തിലാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. ഇതിനായി എന്‍കോര്‍ എന്ന കൗണ്ടിങ് മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിക്കുന്നു. ജില്ല കളക്ടറുടെയും അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

അരൂര്‍ നിയോജക മണ്ഡലത്തില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജില്‍ ഒരുക്കുന്ന മൂന്നു ഹാളുകളിലായാണ് ഇ.വി.എമ്മുകളിലെ വോട്ട് എണ്ണുക. ഇവിടെ തന്നെ ഒരുക്കുന്ന താല്‍ക്കാലിക കെട്ടിടത്തിലാണ് പോസ്റ്റല്‍ ബാലറ്റുും വി.വി.പാറ്റും എണ്ണുക. ആകെ 31 മേശകളിലായി 15 റൗണ്ടുകളാണ് ഉണ്ടാവുക. ഇതില്‍ 10 എണ്ണം പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ് ഉപയോഗിക്കുക.

ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ സെന്റ് മൈക്കിള്‍സ് കോളേജിലെ നാല് ഹാളുകളിലാണ് വോട്ടണ്ണലിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ആകെ 35 മേശകളിലായി 16 റൗണ്ടുകളാണ് ഉണ്ട്. ഇതില്‍ 14 എണ്ണം പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ് ഉപയോഗിക്കുക.ആലപ്പുഴ നിയോജക മണ്ഡലത്തില്‍ എസ്.ഡി.വി. ജി.എച്ച്.എസില്‍ സെന്റീനറി ഹാളിലും അനക്‌സിലുമായി നാല് ഹാളിലായി ആകെ 31 മേശകളിലായി 14 റൗണ്ടുകളാണ് ഉണ്ടാവുക. ഇതില്‍ 10 ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ്.

അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ നാല് ഹാളുകളിലാണ് വോട്ടെണ്ണല്‍ നടക്കുക. ആകെ 31 മേശകളിലായി 12 റൗണ്ടുകളാണ് ഉണ്ടാവുക. ഇതില്‍ 10 ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ് ഉപയോഗിക്കുന്നത്.

കുട്ടനാട് നിയോജക മണ്ഡലത്തില്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചമ്പക്കുളത്ത് മൂന്ന് ഹാളിലും ഇവിടെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഒരു ഹാളിലുമായി വോട്ട് എണ്ണുന്നതിനുമുള്ള സൗകര്യവും ഒരുക്കും. ആകെ 31 മേശകളിലായി 12 റൗണ്ടുകളാണ് ഉണ്ടാവുക. ഇതില്‍ 10 ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ് ഇവിടെയും ഉപയോഗിക്കുക.

ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ഹാളിലും മൂന്ന് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഹാളിലുമായി വോട്ടെണ്ണല്‍ നടക്കും. ആകെ 34 മേശകളിലായി 15 റൗണ്ടുകളാണ് ഉണ്ടാവുക. ഇതില്‍ 13 ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ് ഉപയോഗിക്കുക.

കായംകുളം നിയോജക മണ്ഡലത്തില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജ് ഓഡിറ്റോറിയത്തില്‍ നാല് ഹാളിലാണ് വോട്ടെണ്ണല്‍ നടക്കുക. ആകെ 31 മേശകളിലായി 15 റൗണ്ടുകളാണ് ഉണ്ടാവുക. ഇതില്‍ 10 ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ് ഉപയോഗിക്കുന്നത്.

മാവേലിക്കര നിയോജക മണ്ഡലത്തില്‍ ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാല് ഹാളിലായി വോട്ടെണ്ണല്‍ നടക്കും. ആകെ 31 മേശകളിലായി 15 റൗണ്ടുകളാണ് ഉണ്ടാവുക. ഇതില്‍ 10 ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ് ഉപയോഗിക്കുക.ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ക്രിസ്റ്റ്യന്‍ കോളേജിലെ നാല് ഹാളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുക. ആകെ 31 മേശകളിലായി 16 റൗണ്ടുകളാണ് ഉണ്ടാവുക. ഇതില്‍ 10 ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാനായാണ് ഉപയോഗിക്കുക.

470 കൗണ്ടിങ് സൂപ്രണ്ടുമാര്‍, 470 കൗണ്ടിങ് അസിസ്റ്റന്റ്, 318 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവരെ കൗണ്ടിങ് ജോലികള്‍ക്ക് നിയോഗിച്ചു.

Next Story

RELATED STORIES

Share it