കള്ളനോട്ട്; ബിജെപി പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
BY NAKN26 July 2021 1:36 AM GMT
X
NAKN26 July 2021 1:36 AM GMT
കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ബിജെപി പ്രവര്‍ത്തകനില്‍ നിന്നും കള്ളനോട്ട് കണ്ടെടുത്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. മേത്തല കോന്നംപറമ്പില്‍ ജിത്തുവിനെ (33) ആണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 1,78,500 രൂപയുടെ കള്ളനോട്ട് ആണ് പിടികൂടിയത്
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അവിടെ നിന്നും പുറത്തേക്ക് മാറ്റിയതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.
കരൂപ്പടന്നയില്‍ സ്കൂട്ടര്‍ മതിലില്‍ ഇടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളെ ഡോക്ടര്‍ ദേഹപരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. പോലീസ് പണം കസ്റ്റഡിയിലെടുത്തു. 500 രൂപയുടെ നോട്ടുകളാണ് കൈവശമുണ്ടായിരുന്നത്.
Next Story
RELATED STORIES
കണ്ണൂർ താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ...
16 May 2024 7:21 AM GMTതിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം: ജീവനക്കാരെ മര്‍ദ്ദിച്ചതിന് നാല്...
16 May 2024 7:20 AM GMTപ്രതിഷേധം അവസാനിപ്പിച്ചു; സംസ്കാരത്തിനുശേഷം ചർച്ച നടത്താൻ ധാരണ; നമ്പി...
16 May 2024 7:16 AM GMTസംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം; പിടിയിലായ രണ്ടു...
16 May 2024 5:57 AM GMT10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതി മെലിഞ്ഞ ശരീര...
16 May 2024 5:50 AM GMTഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി...
16 May 2024 5:34 AM GMT