ഗുജറാത്തില്‍ കൊറോണ ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ജാംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.
X
SRF8 April 2020 4:33 AM GMT
അഹമ്മദാബാദ്:കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ചികില്‍സയിലായിരുന്ന 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് നാടിനെ നടുക്കിയ മരണമുണ്ടായത്. ജാംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഈ മാസം അഞ്ചിനാണ് കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചത്.വൈറസ് ബാധയെതുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കുടിയേറ്റ തൊഴിലാളികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. ഇവര്‍ അടുത്തിടെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. ഇതോടെ കൊറോണ ബാധിച്ച് ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.
Next Story