Latest News

കൊറോണ ദേവി: ലോകത്തെ കൊറോണ ഭീതിയില്‍ നിന്ന് രക്ഷിക്കാന്‍ ബീഹാറില്‍ പുതിയൊരു ദൈവം കൂടി

കൊറോണ ദേവി: ലോകത്തെ കൊറോണ ഭീതിയില്‍ നിന്ന് രക്ഷിക്കാന്‍ ബീഹാറില്‍ പുതിയൊരു ദൈവം കൂടി
X

പാട്‌ന: ലോകത്തെ കൊറോണ വ്യാപനത്തില്‍ നിന്ന് ലക്ഷിക്കാന്‍ ബീഹാറിലെ ഗ്രാമീണര്‍ പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. കൊറോണ ദേവിക്ക് കാണിക്ക വച്ച് പ്രാര്‍ത്ഥിക്കുക. ബീഹാറിലെ നളന്ദ, ഗോപാല്‍ഗഞ്ച്, വൈശാലി, മുസാഫര്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ ഗ്രാമീണരാണ് പുതിയ ദൈവത്തെ കണ്ടെത്തിയിരിക്കുന്നത്. ഗ്രാമത്തിലെ വെള്ളക്കെട്ടുകള്‍ക്കടുത്ത് ജനങ്ങള്‍ കൊറോണ ദേവിയെ ആരാധിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരാധന ചെയ്യുമ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ബന്ധവുമുണ്ട്.

ഗോപാല്‍ഗഞ്ചിലെ സ്ത്രീകള്‍ ആരാധനയ്ക്ക് സ്വന്തമായി ഒരു മാര്‍ഗം കണ്ടെത്തിയിട്ടുണ്ടത്രെ. അവര്‍ ഏഴ് കുഴികളെടുത്ത് അതില്‍ ഗ്രൂമ്പൂ, ഏലം, പൂക്കള്‍, ലഡു എന്നിവ നിക്ഷേപിക്കും. തുടര്‍ന്നാണ് പ്രാര്‍ത്ഥന. കഴിഞ്ഞ മൂന്ന് ദിവസമായി ബ്രഹ്മപുത്രയിലെ സര്‍വേശ്വര്‍നാഥ് ക്ഷേത്രത്തില്‍ ഈ പൂജകള്‍ നടന്നുവരുന്നുണ്ട്. കൊറോണ നമ്മെ പിന്തുടരുകയാണെങ്കില്‍ അതിനെ തടയാന്‍ പൂക്കള്‍ക്കും ലഡുവിനും എളളിനും കഴിയുമെന്നാണ് വിശ്വാസം.


ഒരു സ്ത്രീ പറയുന്നത് ഈ വിശ്വാസത്തിന് ഒരു സ്വപ്‌നവുമായി ബന്ധമുണ്ടെന്നാണ്. ബുക്‌സാര്‍ ജില്ലയിലും നിരവധി സ്ത്രീകള്‍ കൊറോണ ദേവിയെ ആരാധിക്കുന്നു. ഇവിടെ ഒരു പറ്റം സ്ത്രീകള്‍ ഗംഗയില്‍ മുങ്ങി നിവര്‍ന്ന് തീരത്ത് കൊറോണ ദേവിയ്ക്ക് അര്‍ച്ചന നടത്തി. അവരവിടെ ഏഴ് കുഴികള്‍ എടുത്ത് അതില്‍ എള്ളും ലഡുവും ശര്‍ക്കരയും പൂക്കളും നിവേദിച്ചു. ചില പ്രദേശങ്ങളില്‍ ദേവിക്ക് വേവിച്ച ധാന്യങ്ങളും നിവേദിക്കുന്നു.

പുതിയ ദൈവത്തിനെതിരേ യുക്തിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ ദേവിയെ ആരാധിച്ചതുകൊണ്ടായില്ല, ചികില്‍സയാണ് വേണ്ടതെന്ന് അവര്‍ പറയുന്നു. ജനങ്ങള്‍ അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം അനുഭവപ്പെടുമ്പോള്‍ ദൈവത്തില്‍ അഭയം കണ്ടെത്താറുണ്ടെന്നും ഇവിടെയും അതാണ് സംഭവിച്ചതെന്ന് ബീഹാറിലെ ബാബെസാഹിബ് ഭീംറാവു അംബേദ്ക്കര്‍ സര്‍വ്വകലാശാലയിലെ സോഷ്യോളജി പ്രഫസര്‍ ബി എന്‍ സിങ് പറയുന്നു. ഗോപാല്‍ഗഞ്ചിലെ സിവില്‍ സര്‍ജനായ ഡോ. ത്രിഭുവന്‍ നാരായണ്‍ സിങ്ങും പറയുന്നത് ഇത് അന്തവിശ്വാസമാണെന്നാണ്.

Next Story

RELATED STORIES

Share it