Big stories

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 50 രൂപ

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 50 രൂപ
X

കൊച്ചി: പാചക വാതക വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 14.2 കിലോഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1,110 രൂപ ആയി. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയും കൂട്ടി. 351 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വര്‍ധിക്കുന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കൂടിയേക്കും.

Next Story

RELATED STORIES

Share it