അശോക് ഗെലോട്ട് സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്
BY BRJ26 July 2020 5:55 AM GMT

X
BRJ26 July 2020 5:55 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് വക്താവ് അവിനാഷ് പാണ്ഡെ.
''രാജസ്ഥാന്‍ സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാന നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ നിരസിച്ചത് ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ദുര്‍വിനിയോഗം ചെയ്യുകയാണെന്നതിന് തെളിവാണ്. അവര്‍ ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കുകയാണ്''- അവിനാഷ് പാണ്ഡെ പറഞ്ഞു.
മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള സ്ഥാനത്തര്‍ക്കമാണ് രാജസ്ഥാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലെത്തിച്ചത്.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ജൂലൈ 14ന് സച്ചിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
Next Story
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMTരാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT