Latest News

പള്ളികള്‍ തുറക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പള്ളികള്‍ തുറക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

കോഴിക്കോട്: ലോക്ക് ഡൗണ്‍ ഇളവ് നല്‍കി ബിവറേജ് തുറക്കാന്‍ തയ്യാറായ മുഖ്യമന്ത്രി പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

സുബ്ഹ്, ദുഹര്‍, അസര്‍, മഗ്രിബ്, ഇശാഅ് എന്നിങ്ങനെ പല നിസ്‌കാരങ്ങളുണ്ടെങ്കിലും പലതും പളളിയില്‍വച്ച് തന്നെ നടത്തണമെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ജുമുഅ പോലുള്ള നിസ്‌കാരങ്ങള്‍ പള്ളിയില്‍ വച്ചുതന്നെ വേണമെന്ന് നിര്‍ബന്ധവുമാണ്. നിസ്‌കരിക്കാന്‍ നാല്‍പ്പതു പേര്‍ വേണമെന്നുമുണ്ട്. അത്തരത്തില്‍ 40 പേര്‍ സാമൂഹിക അകലം പാലിച്ച് പങ്കെടുക്കാവുന്ന നിരവധി പള്ളികള്‍ കേരളത്തിലുണ്ട്. അവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

ആളുകള്‍ തിങ്ങിക്കൂടുന്ന മദ്യഷോപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് വിശ്വാസികളുടെ കാര്യം പരിഗണിക്കാത്തതെന്നും വിശ്വാസികളെ തെരുവിലേക്ക് വലിച്ചിറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it