Latest News

മാള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

മാള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
X

മാള: കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് മാള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. മാള ഗ്രാമപ്പഞ്ചായത്തിന് മുന്നില്‍ നടത്തിയ ധര്‍ണ ചാലക്കുടി എം പി ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ കെ കരുണാകരന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് അക്കാദമിയുടെ ബോര്‍ഡ് നശിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് എം പി പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഡി ജോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോഷി കാഞ്ഞൂത്തറ, ഡി സി സി സെക്രട്ടറി വി എ അബ്ദുള്‍ കരീം, ബ്ലോക്ക് വൈസ് പ്രസിഡന്റ് രവി നമ്പൂതിരി, എം എ ജോജോ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ നിര്‍മ്മല്‍ സി പാത്താടന്‍, സാബു കൈതാരന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഹക്കീം ഇഖ്ബാല്‍, ഷിഖില്‍ ചാക്കോ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it